KeralaLatest

ജലഗതാഗതം ഈ മാസം മുതല്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

“Manju”

തിരുവനന്തപുരം; സംസ്ഥാനത്ത് ജലഗതാഗതം വഴിയുള്ള ചരക്കു നീക്കം ഈ മാസം അവസാനം മുതല്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊച്ചി, ബേപ്പൂര്‍ പാതയിലാണ് ആദ്യം ചരക്കു നീക്കം ആരംഭിക്കുക.
ജലഗതാഗതം വഴി വളരെ ചുരുങ്ങിയ ചിലവില്‍ ചരക്കു നീക്കം നടത്താന്‍ കഴിയുമെന്നും മന്ത്രി പറയുന്നു.

കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടാങ്കര്‍ ലോറി വഴി ചരക്ക് നീക്കാന്‍ 25000ത്തോളം രൂപയാണ് ചിലവ് . എന്നാല്‍ ജലപാത ഉപയോഗിക്കുകയാണെങ്കില്‍ 8000 മുതല്‍ 10000 രൂപ മാത്രമാണ് ചിലവാകുക. കണ്ണൂരിലേക്ക് ചരക്ക് നീക്കം നടത്താന്‍ 30000 രൂപയോളം ചിലവു വരുന്നുണ്ട്. ഇതിലും വ്യത്യാസം സംഭവിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button