Kerala

ശരിയായ ഉത്തരം ഓപ്ഷനിൽ ഇല്ല, തെറ്റായ വാക്കുകൾ, ഒന്നിലേറെ ശരിയുത്തരങ്ങൾ..; പിഎസ്‌സി പരീക്ഷയിൽ അബദ്ധങ്ങൾ

“Manju”

 

കൊച്ചി• ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ഓപ്ഷനിൽ ഇല്ല, ചില ചോദ്യങ്ങൾക്ക് ഓപ്ഷനിൽ ഒന്നിലേറെ ശരിയുത്തരങ്ങൾ, ചോദ്യങ്ങളിലും ഓപ്ഷനുകളിലും തെറ്റായ വാക്കുകൾ, അക്ഷരത്തെറ്റുകൾ – വിദ്യാഭ്യാസ വകുപ്പിലെ ഔദ്യോഗിക സ്ഥാനക്കയറ്റത്തിനായി പിഎസ്‌സി 11, 12 തീയതികളിൽ നടത്തിയ ഓൺലൈൻ പരീക്ഷയിലെ അബദ്ധങ്ങളാണ് ഇപ്പോൾ അധ്യാപകർക്കിടയിൽ ചർച്ചാവിഷയം. 6 ബാച്ചുകളായാണു പരീക്ഷ നടത്തിയത്.

ആദ്യ 2 ബാച്ചുകൾക്കായി 11ന് നൽകിയ ചോദ്യങ്ങളെക്കുറിച്ചാണു വ്യാപക ആക്ഷേപം. ഇരുപതിലേറെ ചോദ്യങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി . ആശയക്കുഴപ്പമുണ്ടാക്കിയതും അപൂർണവുമായ ചോദ്യങ്ങളുണ്ടായിരുന്നു. അച്ചടിപ്പിശകും തെറ്റുമുള്ളവ വേറെയും. ആദ്യ ബാച്ചിലെ 5–ാം ചോദ്യം ഉദാഹരണം: എയ്ഡഡ് സ്കൂളുകളിൽ ആവശ്യത്തിനു ടോയ്‌ലറ്റും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ആരെന്ന് ചോദ്യം; ‘മാനേജർ’ എന്നാണ് ഉത്തരം. എന്നാൽ, ഉത്തര സൂചികയിൽ വന്ന ശരിയുത്തരം ‘വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ’ എന്നും. ഇക്കാര്യത്തിൽ മാനേജർക്കാണ് ഉത്തരവാദിത്തമെന്ന് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) 34 എയിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button