IndiaInternationalKeralaLatest

രണ്ടാം ബാച്ച്‌ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നു

“Manju”

സിന്ധുമോൾ. ആർ

ഫ്രാന്‍സിലെ ഡസ്സോ കമ്പനിയുടെ നിര്‍മാണശാല സന്ദര്‍ശിച്ച്‌ ഇന്ത്യന്‍ പ്രതിനിധികള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റഫാല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച്‌ ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിനിധികളുടെ സന്ദര്‍ശനം. അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍സ്റ്റാഫിന്റെ (പ്രൊജക്റ്റ്‌സ്) നേതൃത്വത്തിലുള്ള സംഘമാണ് ഫ്രാന്‍സിലെത്തിയിരിക്കുന്നത്. റഫാല്‍ കരാറിന്റെ പുരോഗതി വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. അംബാല വ്യോമതാവളത്തിലേക്കു തന്നെയായിരിക്കും രണ്ടാം ബാച്ച്‌ റഫാല്‍ വിമാനങ്ങളെത്തുക.

ഇന്ത്യ ആകെ ഫ്രാന്‍‌സില്‍ നിന്നും വാങ്ങുന്നത് 36 റഫാല്‍ വിമാനങ്ങളാണ്‌. ഇതില്‍ 5 എണ്ണമാണ് ജൂലൈ 29 ന് ഇന്ത്യയിലെത്തിയത്. എല്ലാ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ റഫാല്‍ വിമാനങ്ങള്‍ വീതം ഇന്ത്യയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ 36 റഫാലുകള്‍ ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പുതിയതായി 4 റഫാലുകള്‍ കൂടി ഇന്ത്യയിലേക്കെത്താന്‍ പോകുന്നത്. ചൈനക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ ഈ നീക്കം. 36 റഫാലുകള്‍ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാറിലാണ്‌ ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്.

Related Articles

Back to top button