Latest

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതള ജ്യൂസ്

“Manju”

പഴവര്‍ഗങ്ങളില്‍ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മാതളം പ്രതിരോധശേഷി കൂട്ടാന്‍ വളരെ അത്യുത്തമമാണ്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച പ്രതിരോധശേഷി നിലനിറുത്തുകയെന്നത്. സാധാരണ രോഗങ്ങളും അണുബാധകളും ഒഴിവാക്കാനും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാതള ജ്യൂസ് കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നിലനിറുത്താന്‍ സാധിക്കും.

ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്‍ അളവ് നിലനിറുത്താന്‍ സഹായിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യും. മാതള ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. മാതളത്തില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍ ആന്റി – ഡയബറ്റിക് ആയതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും വളരെ സഹായകരമാണ്.

Related Articles

Back to top button