IndiaLatest

പ്രധാനമന്ത്രി നാടിനായി സമര്‍പ്പിച്ച ഭാരത് മണ്ഡപം G20 ഹാളിന്റെ ചിത്രങ്ങള്‍

“Manju”

ന്യൂഡല്‍ഹി : ഭാരത് മണ്ഡപം G20 ഹാളിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. ജി 20 ഉച്ചകോടിക്ക് ഒരുങ്ങുന്ന ഡല്‍ഹിയില്‍ ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ പ്രഗതി മൈതാനില്‍ നവീകരിച്ച ഐ.ടി.പി.. സമുച്ചയം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇപ്പോഴിതാ ഭാരത് മണ്ഡപത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്.

ഇന്റര്‍നാഷണല്‍ എക്സിബിഷൻ കം കണ്‍വെൻഷൻ സെന്റര്‍ സമുച്ചയമായാണ് നവീകരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെനടന്ന പൂജാചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഉദ്ഘാടനം. രാവിലെ നടന്ന ചടങ്ങില്‍ സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ ഭാഗമായിരുന്ന തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. ശേഷം പ്രധാനമന്ത്രി അവരുമായി സംവദിക്കുകയും തൊഴിലാളികള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ പേര് ഭാരത് മണ്ഡപംഎന്ന് പ്രധാനമന്ത്രി പുനര്‍നാമകരണവും ചെയ്തിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും സാംസ്‌കാരിക, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖരുമടക്കം മൂവായിരത്തോളം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡ്രോണ്‍ ആകാശത്ത് പറത്തിയാണ് ഭാരത് മണ്ഡപമെന്ന പുതിയ പേര് പ്രധാനമന്ത്രി അനാവരണം ചെയ്തത്. സെപ്റ്റംബറില്‍ നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിനായാണ് വേണ്ടിയാണ് പ്രഗതി മൈതാന സമുച്ചയം എന്നറിയപ്പെടുന്ന ഐടിപിഒ സമുച്ചയം നവീകരിച്ചിരിക്കുന്നത്.

2700 കോടി രൂപ ചിലവിലാണ് പ്രഗതി മൈതാന സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഐടിപിഒ സമുച്ചയത്തിന് ഏകദേശം 123 ഏക്കര്‍ വിസ്തീര്‍ണമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളും, കോണ്‍ഫറൻസുകളും, എക്‌സിബിഷനുകളുമെല്ലാം ഇവിടെ വെച്ചാണ് നടത്തുക ഐഇസിസി സമുച്ചയത്തില്‍ ആംഫി തിയേറ്ററുകളുള്‍പ്പെടെ നിരവധി അത്യാധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര പ്രദര്‍ശനങ്ങള്‍, വ്യാപാരമേളകള്‍, കണ്‍വെൻഷനുകള്‍, കോണ്‍ഫറൻസുകള്‍, മറ്റ് ബിസിനസ് പരിപാടികള്‍ എന്നിവ ഐഇസിസി സമുച്ചയത്തില്‍ സംഘടിപ്പിക്കാനാകും. കോണ്‍ഫറൻസ് ഹാളുകള്‍ക്ക് പുറമേ നിരവധി മീറ്റിംഗ് റൂമുകള്‍, ലോഞ്ചുകള്‍, ഓഡിറ്റോറിയങ്ങള്‍, ആംഫി തിയേറ്ററുകള്‍ എന്നിയ ഐടിപിഒ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭാരത് മണ്ഡപംകണ്‍വെൻഷൻ സെന്ററിന്റെ ലെവല്‍ 3-ല്‍ 7,000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ വിപുലമായാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് 5,500 പേര്‍ക്ക് ഇരിക്കാൻ സാധിക്കുന്ന ആസ്ട്രേലിയയിലെ ഐക്കണിക് സിഡ്നി ഒപ്പേറ ഹൗസിനേക്കാള്‍ വലുതാണ്. 5,500 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും നവീകരിച്ച ഐടിപിഒ സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഐടിപിഒ സമുച്ചയം ലോകത്തിലെ മികച്ച പത്ത് എക്‌സിബിഷൻ, കണ്‍വെൻഷൻ കോംപ്ലക്‌സുകളുടെ പട്ടികയില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button