IndiaLatest

ഗോവധ നിരോധന ബില്‍ പാസാക്കി

“Manju”

കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; ഏഴ് വര്‍ഷം വരെ തടവ് - Samakalika Malayalam

ശ്രീജ.എസ്

ബംഗളൂരു;കര്‍ണാടകയില്‍ ഗോ​വ​ധ നി​രോ​ധ​ന നി​യ​മ ബി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പാ​സാക്കി. ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ഇ​നി ഉ​പ​രി​സ​ഭ​യി​ല്‍ കൂ​ടി ബി​ല്‍ പാ​സാ​ക​ണം. ബി​ല്‍ നി​യ​മ​മാ​കു​ന്ന​തോ​ടെ പ​ശു, കാ​ള, പോ​ത്ത് തു​ട​ങ്ങി​യ കാ​ലി​ക​ളെ കൊ​ല്ലു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​കും. കാ​ലി​ക​ളെ ക​ശാ​പ്പു ചെ​യ്യു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ മു​ത​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വും ശി​ക്ഷ ന​ല്‍​കു​ന്ന​താ​ണ് നി​യ​മം.

കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ അവരുടെ കാലികള്‍, വസ്തുക്കള്‍, സ്ഥലം, വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടാനും നിയമംമൂലം സര്‍ക്കാരിന് കഴിയും. സംശയകരമായി തോന്നുന്ന കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ എസ്‌.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

Related Articles

Back to top button