IndiaInternationalLatest

അമേരിക്കന്‍ പ്രസിഡന്റിന്റെ റോള്‍സ് റോയ്‌സ് വാങ്ങാന്‍ ഒരുങ്ങി ബോബി ചെമ്മണൂര്‍

“Manju”

കൊച്ചി: അമേരിക്കന്‍ പ്രസിഡന്റിന്റെ രണ്ടു കോടിയിലധികം വിലവരുന്ന റോള്‍സ് റോയ്‌സ് വാങ്ങാന്‍ ഒരുങ്ങി വ്യവസായി ബോബി ചെമ്മണൂര്‍. ഇന്ന് സോഷ്യല്‍ മീഡിയയുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട താരമാണ് ബോബി ചെമ്മണൂര്‍. ട്രോളുകളെ അതിന്റെ സ്പിരിറ്റിലെടുക്കുന്ന ബോബി പലപ്പോഴും അഭിമുഖങ്ങളില്‍ ട്രോളന്മാര്‍ക്ക് നന്ദി പറയാറുമുണ്ട്. അതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അമേരിക്കന്‍ പ്രസിഡന്റിന്റെ റോള്‍സ് റോയ്‌സ് വാങ്ങാന്‍ ഒരുങ്ങുന്നതായുള്ള വിശേഷം ബോബി പങ്കുവയ്ക്കുന്നത്.
2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്,’ എന്ന് ട്രംപ് സൈന്‍ ചെയ്ത ഓട്ടോഗ്രാഫും ഈ റോള്‍സ് റോയ്‌സ് വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത.

ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന, കോടികള്‍ വിലമതിക്കുന്ന, സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ലക്ഷ്വറിയായ റോള്‍സ് റോയ്‌സ് കാര്‍ കേരളത്തില്‍ ടാക്‌സിയാക്കി ഓടിച്ചും ബോബി ചെമ്മണ്ണൂര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പതിനാലു കോടി രൂപ വിലയുള്ള, സ്വര്‍ണം പൂശിയ ബോബി ചെമ്മണ്ണൂരിന്റെ റോള്‍സ് റോയ്‌സ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. കാറൊന്ന് കാണാനും അകത്തു കയറാനും വീഡിയോ പകര്‍ത്താനുമൊക്കെ യൂട്യൂബര്‍മാരുടെ ബഹളമാണ്.

Related Articles

Back to top button