IndiaKeralaLatestThiruvananthapuram

ചാനലുകളുടെ റ്റിആര്‍പി നിരോധിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: താല്‍ക്കാലികമാണെങ്കിലും ബ്രോഡ്‌കാസ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍ (ബിഎആര്‍സി), ഇന്നലെ ടെലിവിഷന്‍ റേറ്റിങ് പോയിന്റ് (റ്റിആര്‍പി) ന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹിന്ദിയിലെ റിപ്പബ്ലിക്ക് ഉള്‍പ്പെടെ ചില ടെലിവിഷന്‍ ചാനലുകള്‍ ആളുകള്‍ക്ക് പണം കൊടുത്ത് റ്റിആര്‍പി കൂട്ടുന്നതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ചാനലുകള്‍ ഈ രംഗത്ത് വലിയ കിടമത്സരമാണ് നടത്തുന്നത്. റ്റിആര്‍പി വര്‍ദ്ധിക്കുന്നതനുസരിച്ചാണ് അവര്‍ക്ക് കൂടുതല്‍ പരസ്യം ലഭിക്കുന്നത്. മുന്തിയ കമ്പനികളുടെ പരസ്യത്തില്‍നിന്നുള്ള അമിതലാഭം മോഹിച്ചാകാം പലരും റ്റിആര്‍പി കൂട്ടാനായി ഈ വളഞ്ഞവഴി സ്വീകരിക്കുന്നത്.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം മുംബൈ പൊലീസാണ് നടത്തുന്നത്. എന്നാല്‍ റ്റിആര്‍പിയില്‍ ഇത്തരമൊരു വലിയ തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് രാജ്യത്തെ പ്രാദേശിക ചാനലുകളുള്‍പ്പെടെ എല്ലാ ചാനലുകളുടെയും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.

Related Articles

Back to top button