KeralaLatestThiruvananthapuram

വാളിക്കോട് പുതിയ പാലം നാടിന് സമർപ്പിച്ചു

“Manju”

നെടുമങ്ങാട് : വാളിക്കോട് നിർമ്മാണം പൂർത്തീകരിച്ച പുതിയ പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവ്വഹിച്ചു. സമയബന്ധിതമായി ആറ് കോടി രൂപ ചെലവിട്ടാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ജനത്തിരക്കേറിയ വാളിക്കോട് – വട്ടപ്പാറ റോഡിലെ നൂറ്റാണ്ട് പഴക്കമുള്ള ഇടുങ്ങിയ പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിയപാലം യാഥാർത്ഥ്യമായത്.
ശിലാഫലകം സി ദിവാകരൻ എംഎൽഎ അനാച്ഛാദനം ചെയ്തു.

നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ , നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ഹരികേശൻ , റ്റി ആർ സുരേഷ് , കെ ഗീതാകുമാരി , റഹിയാനത്ത് ബീവി , സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ , പാട്ടത്തിൽ ഷെരീഫ്, അഡ്വ.അരുൺകുമാർ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button