Kerala

ബെവ്‌ക്യൂ ആപ്പ് സർക്കാർ ഉപേക്ഷിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾക്കുള്ള നിയന്ത്രണം പൂർണമായും ഒഴിവാക്കിയ സാഹചര്യത്തിൽ ബെവ്‌ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ. ബെവ്ക്യൂ ആപ്പിന് ഇനി പ്രസക്തിയില്ലെന്ന് എക്‌സൈസ് സർക്കാരിന് നൽകിയ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ വേണ്ടി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വരുന്നത്.

ബാറുകളിൽ ആപ്പ് വഴി പാഴ്‌സൽ വിൽപ്പന മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്‌സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.

ബെവ്ക്യൂ ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് ആപ്പ് വികസിപ്പിച്ച കമ്പനി ഫെയർ കോഡ് ടെക്‌നോളജി സർക്കാരിന് നിവേദനം നൽകി. തിരക്ക് കുറക്കുന്നതിന് ആപ്പ് ഇനിയും സഹായകമാകുമെന്ന് ഇവർ പറഞ്ഞു. ബുക്ക് ചെയ്ത് വരുന്നവർക്കായി ആപ്പ് നിലനിർത്തണമെന്ന് ഫെയർകോഡ് ജീവനക്കാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button