IndiaLatest

ഉപഭോക്തൃ വിലസൂചിക പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്


ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവര്‍ഷം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച്‌ വിലസൂചികയുടെ അടിസ്ഥാനവര്‍ഷം 2001ല്‍നിന്ന് 2016ലേയ്ക്ക് മാറ്റാനാണ് തീരുമാനമെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കും ഇതിലൂടെ പ്രയോജനം ലഭിക്കുന്നതാണ്. പുതുക്കിയ സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ പറഞ്ഞു.

കൂടാതെ വില സൂചിക യാഥാര്‍ത്ഥ്യമാകുന്നതോടെ ജോലിക്കാരുടെ ശമ്പളവും പെന്‍ഷന്‍ തുകയും വര്‍ധിക്കും. ഉപഭോക്തൃ വില സൂചിക ഇനി നിശ്ചയിക്കുക ആരോഗ്യം, വിദ്യാഭ്യാസം, മൊബൈല്‍ ഫോണ്‍ ചെലവുകള്‍ എന്നിവ ഉള്‍പ്പടെ 90 മേഖലകളെക്കൂടി ഉള്‍ക്കൊള്ളിച്ചാകും. ഓരോ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ അടിസ്ഥാന വര്‍ഷം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശമുണ്ട്. എങ്കിലും 2001നുശേഷം ഇതുവരെ പുതുക്കല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

Related Articles

Back to top button