IndiaKeralaLatestThiruvananthapuram

വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

സിന്ധുമോൾ. ആർ

മാരാരിക്കുളം: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയില്‍ മാരാരിക്കുളത്ത് സമീപം മോട്ടോര്‍ വാഹന വകുപ്പ് എംസാന്‍ഡുമായി എത്തിയ ലോറി തടഞ്ഞു നിര്‍ത്തി. ഉടന്‍ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഓടുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് വന്‍തുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് സഹായി പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button