IndiaInternationalKeralaLatest

ഷാർജയിൽ അമിതവേഗത്തിലെത്തിയ കാർ പെട്രോൾ പമ്പിലേക്കു ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

“Manju”

ഷാർജ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംതെറ്റി പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒക്ടോബർ 13 ന് ഷാർജയിലെ അൽ ഇത്തിഹാദ് റോഡിലെ പെട്രോൾ പമ്പിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്.

അപകടത്തിന് ഇടയാക്കിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു. പരിക്കേറ്റ ജീവനക്കാരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ഫിലിപ്പീൻസ് സ്വദേശിയുമാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അൽ കാസിമി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button