KeralaLatest

വൈ.എം.സി.എ ക്കു ഇന്ന് 176

“Manju”

 

യുവാക്കളെ സംഘടിക്കാനും ശക്തരാക്കാനും ക്രിസ്തുവിന്റെ വഴിയിൽ നടത്തനാനുമായി ഒരു സാർവ്വദേശീയ ക്രൈസ്തവ സംഘടനയാണ് വൈ.എം.സി.എ (YMCA) എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നിട്ടിട്ട് ഇന്ന് 176 വർഷമാവുന്നു 1844 ജൂൺ 6 നു ആണ് സംഘടന സ്ഥാപിതമായത്.

ആരോഗ്യം, തൊഴിൽ പരിസ്ഥിതി പൗര കർത്തവ്യ നിർവ്വഹണം എന്നിവയാണ് ഇപ്പോൾ സംഘടനയുടെ കാതലായ പ്രവർത്തന മേഖലകൾ. 125 ദേശീയ അസോസിയേഷനുകളിലായി 58 ദശലക്ഷത്തിൽപ്പരം അംഗങ്ങൾ ഈ സംഘടനയിലുണ്ട് ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും ആത്മാവിനും വേണ്ടി ക്രൈസ്തവ മൂല്യങ്ങൾ പാലിക്കുന്നവരുടെ സംഘമാണിത് .

ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും വലിയതുമായ യുവജന സംഘടനയാണ് വൈ എം സി യുവാക്കൾ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. പ്രാദേശിക വികസന കാര്യങ്ങൾ ഊന്നൽ കൊടുക്കുകയും യുവാക്കളുടെയും അവരുടെ സമുദായത്തിന്റെയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ട് ഈ സംഘട്ടന. വൈ.എം.സി.എ യുടെ അടയാളമായ ചുവന്ന ത്രികോണത്തിന്റെ മൂന്ന് വശങ്ങൾ ഈ നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പ്രാദേശിക തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന വൈ.എം.സി.എ കൾ അതത് ദേശീയ ഘടകങ്ങളുമായി സ്വയമേവ അഫിലിയേറ്റ് ചെയ്യുന്നു. ദേശീയ അസോസിയേഷനുകൾ വൈ. എം. സി. എ കളുടെ പ്രാദേശിക സഖ്യങ്ങളുമായും ദേശീയ സഖ്യവുമായും അഫിലിയേറ്റ് ചെയ്യുന്നു. “യുവതയുടെ ശാക്തീകരണം” എന്നതാണ് ലോക സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യം.

Related Articles

Back to top button