IndiaKeralaLatestThiruvananthapuram

മറ്റൊരു ലോകത്ത് ചിരുവിന് പിറന്നാൾ; കണ്മണിയോട് അച്ഛനെക്കുറിച്ച് പറഞ്ഞ് മേഘ്ന

“Manju”

മറ്റൊരു ലോകത്ത് ചിരുവിന് പിറന്നാൾ; കണ്മണിയോട് അച്ഛനെക്കുറിച്ച് പറഞ്ഞ് മേഘ്ന

മുഖത്ത് പുഞ്ചിരി വിടർത്തി പ്രേക്ഷകർക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ മേഘ്ന ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും, ആരാധകരുടെ കണ്ണുകളാണ് നിറയുക. പ്രിയപ്പെട്ട ഭർത്താവിനെ ഓർക്കാപ്പുറത്ത് നഷ്‌ടപ്പെടുക. അതും ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പും സ്വപ്നങ്ങളും നിറയുന്ന നിമിഷത്തിൽ. ഇന്ന് മേഘ്‌നയുടെ പ്രിയപ്പെട്ട ചിരുവിന്റെ പിറന്നാളാണ്. ചിരു മറ്റൊരു ലോകത്തിരുന്നു കൊണ്ട് കാണുന്ന പിറന്നാൾ.

എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരഞ്ജീവി സർജ എന്ന ചിരുവിന് ആഗ്രഹം എന്ന് മേഘ്ന തന്നെ പറഞ്ഞിട്ടുണ്ട്. നിറവയറുമായി സീമന്ത ചടങ്ങില്‍ ഭർത്താവിന്റെ രൂപത്തിലെ ഒരു കട്ട്ഔട്ട് അരികിൽ വച്ചാണ് മേഘ്ന ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പട്ടു സാരിയും ഹാരവുമണിഞ്ഞ് പുഞ്ചിരി തൂകിയ മുഖത്തോടെയാണ് മേഘ്ന വന്നതെങ്കിലും അത് കണ്ടവരെ മുഴുവൻ ദുഃഖത്തിലാഴ്ത്തി.

Related Articles

Back to top button