IndiaKeralaLatestThiruvananthapuram

ശിവശങ്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; ഇന്ന് വീണ്ടും എംആര്‍ഐ സ്‌കാനിങ് നടത്തും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് നടുവ് വേദനയില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചതാണ് ഇക്കാര്യം. തുടര്‍ന്ന് ഇന്നും എംആര്‍ഐ സ്‌കാനിങ്ങിന് വിധേനാക്കും. നിലവില്‍ ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ് ശിവശങ്കര്‍. ആരോഗ്യ നില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് യോഗം ചേര്‍ന്ന് ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. ഇതിന് ശേഷമാകും കസ്റ്റംസ് തുടര്‍ നടപടികള്‍ കൈക്കൊള്ളുക.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നും എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. കലശലായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. അതേസമയം ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടുവ് വേദനയുള്ളതായി അറിയിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യും. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കി കഴിഞ്ഞു.

Related Articles

Back to top button