KeralaLatest

നാലാംഘട്ട ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ നിയന്ത്രണങ്ങളും ഇളവുകളും ഇന്നറിയാം

“Manju”

നാലാംഘട്ട ലോക്ക്ഡൗണില്‍ സംസ്ഥാനം സ്വീകരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും ഇന്ന് അറിയാം. വ്യക്തമായ മാര്‍ഗരേഖ ഇന്ന് ഇറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് മാര്‍ഗരേഖ പുറത്തിറക്കുക.

രോഗവ്യാപനമുള്ള മേഖലകളിലാകും കടുത്ത നിയന്ത്രണങ്ങളെന്നാണ് സൂചന. എസ്.എസ്.എല്‍.സി ഉള്‍പ്പെടെ മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും.
സോണുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചതിനാല്‍ അതില്‍ ഊന്നിയാകും തീരുമാനം. രോഗവ്യാപനമുള്ള മേഖലകളെ മാത്രം കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ഇളവുകള്‍ നല്‍കാനാണ് സാധ്യത. പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാകുമെന്നാണ് സൂചന.

സംസ്ഥാനം ഉന്നയിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ഇന്നലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതിന് പിന്നാലെ രാത്രി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button