KeralaLatest

കള്ളക്കടത്ത് സാധനങ്ങള്‍ വില്‍ക്കുന്നതിന് ‘കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ്’ എന്ന കോഡ് ഭാഷയാണ് സ്വപ്ന ഉപയോഗിച്ചതെന്ന് ശിവശങ്കര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന സുരേഷ് പലവട്ടം ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ണ‍. യുഎഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്‍റ് ഓഫ് കോണ്ടാക്‌ട് താനായിരുന്നു എന്നും ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

2017ല്‍ ക്ലിഫ് ഹൗസില്‍ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച്‌ ഓര്‍മയില്ല. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാധനങ്ങള്‍ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയില്‍ വില്‍ക്കുകയാണ് പതിവെന്നും സ്വപ്ന പറഞ്ഞിരുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അടക്കം ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്നും അത് വില്‍പ്പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞു. ‘കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ്’ എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നതായും ശിവശങ്കര്‍ മൊഴിയില്‍ പറയുന്നു.

മൂന്ന് തവണ സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ട്. റിബില്‍ഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നുവെന്നും റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കര്‍ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കറുടെ മൊഴിയുള്ളത്.

സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയത് മൂന്നു തവണ
എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി ഇങ്ങനെ

കള്ളക്കടത്ത് സാധനങ്ങള്‍ വില്‍ക്കുന്നതിന് ‘കോണ്‍സുല്‍ ഈസ് ഈറ്റിംഗ് മാംഗോസ്’ എന്ന കോഡ് ഭാഷയാണ് സ്വപ്ന ഉപയോഗിച്ചതെന്ന് ശിവശങ്കര്‍

Related Articles

Back to top button