IndiaLatest

ബോണസായി ഒരു മാസത്തെ ശമ്പളവും ലക്കി ഡ്രോയിലൂടെ 10 ലക്ഷവും

“Manju”

ആരോഗ്യത്തോടെയിരിക്കൂ, ബോണസായി ഒരു മാസത്തെ ശമ്പളവും ലക്കി ഡ്രോയിലൂടെ 10  ലക്ഷവും നൽകാ​െമന്ന്​ ഈ കമ്പനി | This Company is Offering one month Salary,  10 Lakh Rupees Lottery ...
ന്യൂഡല്‍ഹി: കോവിഡ്​ കാലത്ത്​ ജീവനക്കാരുടെ മാനസിക -ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ബോണസും ലോട്ടറിയും പ്രഖ്യാപിച്ച്‌​ ഓണ്‍ലൈന്‍ ബ്രോക്കിങ്​ കമ്ബനിയായ സിറോധ.
​കോവിഡ്​ കാലത്ത്​ ജീവനക്കാര്‍ വ്യായാമം, ഭക്ഷണം എന്നിവയില്‍ ശ്രദ്ധ നല്‍കാതെ വന്നതോടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്​നങ്ങള്‍ ​നേരിട്ടിരുന്നു. ഇത്​ കണക്കിലെടുത്താണ്​ സിറോധ സി.ഇ.ഒ നിതിന്‍ കമത്​ ‘ഗെറ്റ്​ ഹെല്‍ത്തി’ പരിപാടി ആവിഷ്​കരിച്ചത്​. പരിപാടിയുടെ കീഴില്‍ തൊഴിലാളികള്‍ക്ക്​ ഒരു മാസത്തെ ശമ്പളം ബോണസായും ലക്കി ​ഡ്രോയിലൂടെ 10 ലക്ഷം രൂപയും ലഭിക്കും.
‘കമ്ബനിയിലെ എല്ലാവരോടും 12 മാസം ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യ​െപ്പട്ടു​. ഓരോ മാസവും ആരോഗ്യത്തെക്കുറിച്ച്‌​ അപ്​ഡേറ്റ്​ ചെയ്യണം. ഇതില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ലക്ഷ്യത്തിലെത്തുന്നവര്‍ക്ക്​ ഒരു മാസത്തെ ശമ്ബളം ബോണസായും ലക്കി ഡ്രോയിലൂടെ 10 ലക്ഷം രൂപയും നല്‍കും’ -കമത്​ ട്വീറ്റ്​ ചെയ്​തു.
കോവിഡ്​ മഹാമാരി പടര്‍ന്നുപിടിച്ചതുമുതല്‍ കമ്ബനികള്‍ വര്‍ക്​ ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിരുന്നു. ഇതോടെ മള്‍ട്ടി നാഷനല്‍ കമ്ബനികള്‍ ജീവനക്കാര്‍ക്കായി പലതരം ബോണസുകളും മറ്റും നല്‍കിയിരുന്നു. എന്നാല്‍ ദീര്‍ഘനേരമുള്ള ഇരിപ്പും ഓഫീസ്​ അന്തരീക്ഷം ഇല്ലാത്തതും തൊഴിലാളികളില്‍ മാനസിക പിരിമുറക്കങ്ങള്‍ക്ക്​ ഇടവരുത്തുന്നതായി റിപ്പോര്‍ട്ട്​ വന്നിരുന്നു. കൂടാതെ നിരവധി ആരോഗ്യ ​പ്രശ്​നങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Related Articles

Back to top button