KeralaLatest

കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയ്ക്ക് എക്സലന്‍ഡ് അവാര്‍ഡ്

“Manju”

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എക്സലന്‍സ് അവാര്‍ഡ്. ആശുപ്രതിയിലെ വൈവിധ്യവത്കരണമുള്‍പ്പെടെ മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. സഹകരണദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒരുക്കിയ ചടങ്ങില്‍ സെക്രട്ടറി മിനി ആന്റണിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

വാടകക്കെട്ടിടത്തില്‍ 1973 ല്‍ പ്രവര്‍ത്തനമാരംഭിച്ച കോഴിക്കോട് ജില്ലാ സഹകരണ ആശുപ്രതിയില്‍ ഇന്നിപ്പോള്‍ എല്ലാ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നൂറിലേറെ ഡോക്ടര്‍മാരും അറുന്നൂറോളം ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍മാര്‍ക്കായി ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങുന്നതിന് നാഷണല്‍ ബോര്‍ഡ് ഫോര്‍ എക്സാമിനേഷന്‍സിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ആശുപ്രതിയ്ക്ക്.

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ സഹകരണ സംഘത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് 2017 ല്‍ ലഭിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ.പി.ടി അബ്ദുള്‍ ലത്തീഫ് ചെയര്‍മാനും മുന്‍ എം.എല്‍.എ കെ.കെ.ലതിക വൈസ് ചെയര്‍പേഴ്സണും, എ.വി.സന്തോഷ്‌കുമാര്‍ സി.ഇ.ഒ യും ഡോ.അരുണ്‍ ശിവശങ്കര്‍ മെഡിക്കല്‍ ഡയറക്ടറുമായ ഭരണസമിതിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കൊല്ലം ജില്ലാ സഹകരണ ആശുപ്രതി, മണ്ണാര്‍ക്കാട് എഡ്യൂക്കേഷന്‍ സൊസൈറ്റി എന്നിവയ്ക്കാണ് യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍.

Related Articles

Back to top button