IndiaKeralaLatestThiruvananthapuram

അത്താഴത്തിന് മുട്ടക്കറി നല്‍കിയില്ല; പ്രകോപിതനായ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

നാഗ്പുര്‍: അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നാഗ്പൂരിലെ മങ്കാപൂര്‍ പ്രദേശത്താണ് സംഭവമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രതിയായ ഗൗരവിനെ നാഗ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബനാറസി ഗൗരവിനെ അത്താഴത്തിന് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ മുട്ടക്കറി ഇല്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വടി ഉപയോഗിച്ച്‌ പ്രതി ബനാറസിയെ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഗാരേജിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളിയെ പിടികൂടിയത്.

Related Articles

Back to top button