KeralaLatestThiruvananthapuram

ടേക് എ ബ്രേക് കേന്ദ്രങ്ങളുടെ പരിപാലനം അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തും- മന്ത്രി

“Manju”

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും യാത്രാക്ഷീണം മാറ്റുവാനും ഒരുക്കുന്ന ടേക് എ ബ്രേക് കേന്ദ്രങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും ദിവസേനയുള്ള ശുചീകരണവും നടത്തിപ്പും പരിപാലനവും അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ശൗചാലയങ്ങളുടെ ശേഷി അനുസരിച്ചാവും വേതനവും തൊഴിലാളികളെയും നിശ്ചയിക്കുക. പത്ത് സീറ്റ് ശേഷിയുള്ള ശൗചാലയങ്ങള്‍ക്ക് ഒരാളെയും പത്തില്‍ കൂടുതള്‍ സീറ്റ് ശേഷിയുള്ളവയ്ക്ക് രണ്ടുപേരെയും വേതനം നല്‍കി നിയോഗിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്ന തൊഴിലാളിക്ക് നൂറ് തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കും. ഇതിനായി അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button