KeralaLatestThiruvananthapuram

അ​ങ്ക​ണ​വാ​ടി​കെ​ട്ടി​ടം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യതായി പരാതി

“Manju”

ശ്രീജ.എസ്

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ നൂ​റ്റി​പ്പ​തി​നൊ​ന്നാം ന​മ്പര്‍ അ​ങ്ക​ണ​വാ​ടി​കെ​ട്ടി​ടം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യ​താ​യി പ​രാ​തി. 2015 അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച്‌ വാ​ര്‍​ഡ് മെ​മ്പറു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അങ്ക​ണ​വാ​ടി സ​മീ​പ​ത്തു​ള്ള ഒ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ക്കാ​നോ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട​ക്കു​ന്ന കെ​ട്ടി​ടം കാ​ടു​ക​യ​റി​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും, മ​ദ്യ​പാ​നി​ക​ളു​ടെ​യും സ​ങ്കേ​ത​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ടം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന്കോ​ണ്‍​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​നാ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷൈ​ജു വാ​മ​ന​പു​രം അ​റി​യി​ച്ചു.

Related Articles

Back to top button