KeralaLatestThiruvananthapuram

പൂജിതപീഠം സത്സംഗം ആലോചനായോഗം ചേർന്നു.

“Manju”

പോത്തൻകോട് : ഫെബ്രുവരി 22 ന് സമാഗതമാകുന്ന പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സത്സംഗങ്ങളെക്കുറിച്ച് ആലോചനാ യോഗം ഇന്ന് (4-2-2023) ഞായറാഴ്ച രാവിലെ 10 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻ സ് ഹാളിൽ ചേർന്നു. വിശ്വസാസംകാരിക നവോത്ഥാന കേന്ദ്രം ഹെഡ് സ്വാമിജനതീർത്ഥൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെബ്രുവരി 15 മുതൽ തിരുവനന്തപുരം (റൂറൽ) ഏരിയയിലെ 12 യൂണിറ്റുകളിലും സത്സംഗങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ഗൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ഗുരുമഹിമ ഹെഡ് ജനനി മംഗള ജ്ഞാന തപസ്വിനി, ജനനി കരുണ ദീപ്തി ജ്ഞാന തപസ്വിനി, ജനനി സുകൃത ജ്ഞാനതപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു. ആർട്സ് & കൾച്ചർ ഓഫീസ് പ്രതിനിധികളും ഡിവിഷൻ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

Related Articles

Back to top button