ലക്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേര്‍ പോലീസ് പിടിയില്‍. അല്‍ ക്വയ്ദയുമായി ബന്ധമുള്ള ‘അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ്’ എന്ന സംഘടനയിലെ മൂന്ന് പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീല്‍, മുഹമ്മദ് മസ്ത്ഖീം, മുഹമ്മദ് മൊയ്ദ് എന്നിവരാണ് പിടിയിലായത്.
’അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ്’ അംഗങ്ങളായ മിന്‍ഹാസ് അഹമ്മദ്, മുഷീറുദ്ദീന് എന്നിവരെ ജൂലൈ 11ന് യുപി ആന്റി ടെററിസ്റ് സ്ക്വാഡ് പിടികൂടിയിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ യുപിയിലെ വിവിധ നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എടിഎസ് വ്യക്തമാക്കി. ഇവരില്‍ നിന്നും ലഭ്യമായ വിവരത്തെ തുടര്‍ന്നാണ് മറ്റ് മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്.