IndiaKeralaLatest

കണ്ണൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് പിടികൂടി

“Manju”

കണ്ണൂര്‍: തലശേരി പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയില്‍ സ്റ്റീല്‍ ബോംബ്​ കണ്ടെടുത്തു. തലശേരി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ ഉക്കണ്ടന്‍ പീടികക്ക്​ സമീപം പി.പി. അനന്തന്‍ റോഡില്‍ അയ്യത്താന്‍ പറമ്ബിലാണ്​ ബോംബ്​ കണ്ടെത്തിയത്​.

ബോംബ്​ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 13 സ്റ്റീല്‍ കണ്ടെയ്​നര്‍, വെടിമരുന്ന്​ തുടങ്ങിയവയും കണ്ടെടുത്തു. കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി ​ പോലീസ്​ പറഞ്ഞു. തലശ്ശേരി ഇന്‍സ്​പെക്​ടര്‍ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ്​ ഇന്‍സ്​പെക്​ടര്‍ അഷറഫ്​, ബോംബ്​ സ്​ക്വാഡ്​ അംഗങ്ങള്‍ തുടങ്ങിയവ ആയുധ പരിശോധനയില്‍ പ​ങ്കെടുത്തു.

 

Related Articles

Back to top button