KeralaLatest

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കും

“Manju”

 

പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച (21/10/2020) പുനരാരംഭിക്കും. 60മെഗാവാട്ട് ഉല്പാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി നമ്മുടെ സംസ്ഥാനത്തു കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വൈദ്യുതി നൽകുന്നതിന് ഏറെ സഹായകമാകുന്ന ഒന്നാണ്. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി ഓൺലൈൻ വഴി പുനരാരംഭപ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്യും. 2011 ല് വൈദ്യുതോല്പാദനം ലക്ഷ്യമാക്കി ആരംഭിച്ച്‌ പല കാരണങ്ങളാൽ മുടങ്ങിക്കിടന്ന പദ്ധതിയുടെ നിർമാണ പ്രവർത്തമാണ് ഇപ്പോൾ പുനഃരാരംഭിക്കുന്നതു.

മുടങ്ങിയ പദ്ധതി വീണ്ടും ആരംഭിക്കുന്നതിനായി നേരത്തെ നാല് പ്രാവശ്യം ടെൻഡർ വിളിച്ചുവെങ്കിലും കരാറുകാരനെ ലഭിച്ചില്ല. തുടർന്ന് അഞ്ചാം തവണ വിളിച്ച ടെൻഡർ അംഗീകരിച്ചാണ് ഇപ്പോൾ നിർമാണം പുനഃരാരംഭിക്കുന്നതു. എസ്റ്റിമേറ്റ് തുകയേക്കാൾ 2.613 കോടി രൂപ കുറവിലാണ് ഇപ്പോൾ വർക്ക്‌ നൽകിയിരിക്കുന്നത്. പദ്ധതിയുടെ ടണലിന്റെയും പെൻസ്‌റ്റോക്കിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്.

2021 മെയ്‌ മാസം ആദ്യ ജനറേറ്റർ പ്രവർത്തനക്ഷമമാക്കി വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്

Related Articles

Check Also
Close
Back to top button