IndiaLatest

കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി പതിനാല് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6.19 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു‍​റ​യു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 51,667 പേ​ര്‍​ക്ക്. ഈ ​സ​മ​യം 64,527 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 1,329 പേ​ര്‍ മ​രി​ച്ചു.ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,01,34,445 പേ​ര്‍​ക്കാ​ണ്. ഇ​തി​ല്‍ 2,91,28,267പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ആ​കെ 3,93,310 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ല്‍ 6,12,868 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 30,79,48,744 വാ​ക്സി​നേ​ഷ​നാ​ണ് ന​ട​ന്ന​ത്.

Related Articles

Back to top button