IndiaLatest

പാചക വാതക വില വര്‍ധിപ്പിച്ചു

“Manju”

ഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്‌. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വില 867 രൂപയായി ഉയര്‍ന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 1623.50 എന്ന നിലയിലെത്തി. കഴിഞ്ഞ മാസവും രാജ്യത്ത് പാചക വാതക വില എണ്ണകമ്പനികള്‍ പുതുക്കിയിരുന്നു.
എല്ലാ മാസവും പാചക വാതക വില പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വില വര്‍ധന.

Related Articles

Back to top button