KeralaLatest

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

“Manju”

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24)വാണ് മരിച്ചത്. നിംസ് കോളേജിലെ നാലാവര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോര്‍മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ അദാനി ഗ്രൂപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

 

Related Articles

Back to top button