IndiaLatest

ബെംഗളൂരു മയക്കുമരുന്ന് കേസ്‍ അനൂപ് മുഹമ്മദ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

“Manju”

ശ്രീജ.എസ്

ബെംഗളൂര്‍: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്‌. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച്‌ അറിയാനാണ് അനൂപിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

രണ്ടാം തവണയാണ് മയക്ക് മരുന്ന് ഇടപാടില്‍ ജയിലിലായ ശേഷം അനൂപിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി കസ്റ്റഡിയില്‍ വാങ്ങുന്നത്. ബിനീഷ് കോടിയേരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനൂപിനെ വീണ്ടും ചോദ്യം ചെയ്യല്‍. ശനിയാഴ്ചയായിരുന്നു അനൂപിനെ കസ്റ്റഡിയില്‍ വാങ്ങിയത്‌.

Related Articles

Back to top button