KeralaLatestThiruvananthapuram
സോളാര്‍ തട്ടിപ്പ് കേസ്: ബിജു രാധാകൃഷ്ണന് മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/൬-1.jpeg?resize=300%2C168&ssl=1)
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,000 പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. ഈ കേസില്‍ ബിജു രാധാകൃഷ്ണന് കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍, വിവിധ കേസുകളില്‍ അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോന്, കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും.