IdukkiLatest

വാഹനങ്ങളിൽ ടിപ്പിംഗ് മെക്കാനിസം ഘടിപ്പിക്കുന്നതിനെതിരെ കർശന നടപടി

“Manju”

ശ്രീജ.എസ്

തൊടുപുഴ: മഹീന്ദ്ര പിക്കപ്പ് വാഹനങ്ങളില്‍ അനധികൃത ടിപ്പിംഗ് മെക്കാനിസം ഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇത്തരത്തില്‍ 20 ല്‍പരം വാഹനങ്ങള്‍ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ ഏതാനും വാഹന ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും മുപ്പതിനായിരം രൂപയോളം പിഴ ഈടാക്കുകയും ചെയ്തു. തൊടുപുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ ഹരികൃഷ്ണന്‍, തൊടുപുഴ ജോയിന്റ് ആര്‍ടിഒ നസീര്‍ പി എ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാ പ്രശ്നവും അപകടത്തിന് സാദ്ധ്യത ഏറെയുമാണ്. അടുത്ത ദിവസങ്ങളിലും വാഹനങ്ങളില്‍ പരിശോധന തുടരും.

Related Articles

Back to top button