KeralaKozhikodeLatest

പയ്യോളിയില്‍ കെ.എഫ്.സി മുന്‍ എ.ജി.എം കോവിഡ് ബാധിച്ച് മരിച്ചു; ഓര്‍മ്മയായത് മികച്ച സംഘാടകന്‍

“Manju”

വി.എം.സുരേഷ്കുമാർ

വടകര : മൂരാട് പരേതരായ ആലയാറിൽ ഗോപാലന്റെയും ചിരുതയി അമ്മയുടെയും മകൻ’യവനിക’യിൽ കെ ശശീന്ദ്രൻ (58) (റിട്ട: അസിസ്റ്റൻറ് ജനറൽ മാനേജർ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോഴിക്കോട്, കെ എഫ് സി എംപ്ലോയ്സ് അസോസിയേഷൻ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്) കോവിഡ് ബാധിച്ചു മരിച്ചു. പയ്യോളി അക്ഷര കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.

ബുധാനാഴ്ച രാവിലെ നെഞ്ച് വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹം പ്രമേഹരോഗിയും, ഹൃദയ ശസ്ത്രക്രിയക്ക് വിധേയനുമായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചു.

ഭാര്യ: വിനീത. മക്കൾ: അശ്വനി, അഷിത (എം ബി ബി എസ് വിദ്യാർത്ഥി മെഡിക്കൽ കോളേജ് കോഴിക്കോട്) മരുമകൻ: നിഥിൻ(കണ്ണൂർ). സഹോദരങ്ങൾ : ബാബു( പിങ്കി ), വിജയൻ, നാരായണൻ, നാരായണി, ഭാസ്ക്കരൻ(മൂന്ന് പേരും മണിയൂർ).

 

Related Articles

Back to top button