IndiaLatest

ട്രെയിൻ ഇടിച്ച് 15 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

“Manju”

ശ്രീജ.എസ്

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേര്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ടസംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാല്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് വിവരം.

ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ജല്‍നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസലിലേക്ക് റെയില്‍വേ ട്രാക്കിലൂടെ കഴിഞ്ഞ ദിവസമാണ് കാല്‍നടയായി യാത്ര ആരംഭിച്ചത്. കര്‍മാട് വരെയെത്തിയ സംഘം ക്ഷീണിതരായതിനെ തുടര്‍ന്ന് ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.’ പോലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കെട്മലാസ് പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ട്രാക്കില്‍ നിന്ന് മാറി കുറച്ചകലെയാണ് കിടന്നുറങ്ങിയിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.

Related Articles

Back to top button