InternationalLatestThiruvananthapuram

ബുസാൻ ചലച്ചിത്രമേളയിൽ  തിളങ്ങി മഞ്ജു വാര്യർ നായികയായ ‘കയറ്റം’

“Manju”

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയറായി തിളങ്ങി മഞ്ജു വാര്യർ  നായികയായ 'കയറ്റം' -

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി സനൽകുമാർ ശശിധരന്റെ കയറ്റം പ്രദർശിപ്പിച്ചു. മഞ്ജു വാര്യർ നായികയായ ചിത്രത്തിന് മേളയില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വെർച്വൽ ഫെസ്റ്റിവലാണ് കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം നടന്നത്. വളരെ ദുരൂഹമായ ആശയമാണ് കയറ്റം കൈകാര്യം ചെയ്യുന്നത്. ട്രെയ്‌ലറിലും സിനിമയുടെ പ്രമേയം സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. മഞ്ജു വാര്യർ പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനം നടത്തിയ ചിത്രമാണ് കയറ്റം.

ഒക്‌ടോബർ ഏഴിന് ആരംഭിച്ച 25 –മത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം നേരത്തെതന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടിരുന്നു. ബുധനാഴ്ചയാണ് കയറ്റം വിർച്വൽ പ്രദർശനത്തിന് എത്തിയത്.

Related Articles

Back to top button