IndiaLatest

കര്‍ഷക പ്രഷോഭം; നൂറോളം പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തിന്റെ പേരില്‍ സമരം നടത്തുന്നവരില്‍ നൂറോളം പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് . സിംഘു അതിര്‍ത്തിയിലെ ‘കര്‍ഷകപ്രക്ഷോഭത്തില്‍’ പങ്കെടുക്കുന്നവരിലാണ് രോഗബാധ കണ്ടെത്തിയത്.

സിംഘു ബോര്‍ഡറില്‍ രണ്ട് കോവിഡ് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരെ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സോണിപത് ശ്യാം ലാല്‍ പുനിയ പറഞ്ഞു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും പത്ത് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

പനി, പേശി വേദന, രക്തസമ്മര്‍ദ്ദം എന്നിവയുമായി 70 മുതല്‍ 90 വരെ ആളുകള്‍ ദിവസവും കൗണ്ടറുകള്‍ സന്ദര്‍ശിക്കുന്നുണ്ട് .രോഗികളാണെങ്കിലും കൂടുതല്‍ പരിശോധന നടത്താന്‍ അവര്‍ വിസമ്മതിക്കുകയാണ് . ചിലരില്‍ കടുത്ത രോഗ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും , മറ്റു ചിലരില്‍ രോഗ ലക്ഷണങ്ങളുമില്ലെന്ന് അധികൃതര്‍ പറയുന്നു .

 

 

Related Articles

Back to top button