KeralaLatest

ശാസ്ത്രലോകത്തെ അറിവുമായി ആര്യ

“Manju”

തൃശൂര്‍ : ശാസ്ത്രലോകത്തെ തന്റെ അറിവു കൊണ്ട് സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആര്യ. ഔട്ട്‌ സ്റ്റാന്‍ഡിങ് നാഷണല്‍, ഇന്റര്‍നാഷണല്‍ അച്ചീവര്‍ ഫ്രം ദി സ്റ്റേറ്റ് എന്ന പുരസ്‌കാരമാണ് ആര്യരാജ് സ്വന്തമാക്കിയത്.

യു എന്‍ സി ആര്‍ സി അറ്റ് 25 ന്റെ ഭാഗമായുള്ള സഫലമീ ബാല്യം, ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ്, ഫീനിക്സ് അവാര്‍ഡ് 2018 എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഇന്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ സ്പേസ് വീക്ക് ക്വിസ്, നെഹ്‌റു ട്രോഫി ക്വിസ് എന്നിങ്ങനെ പോകുന്നു ആര്യ നേടിയ പുരസ്‌കാരങ്ങള്‍. സയന്‍സ് ടാലന്റ് സ്റ്റുഡന്റ്, സയന്‍സ് പ്രൊജക്റ്റ്‌ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സ്റ്റേറ്റ് ലെവല്‍ ഷോര്‍ട് ഫിലിം കോണ്ടെസ്റ്റ് പ്രൈസും തന്റെ കഴിവുകൊണ്ട് ആര്യ നേടിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ എടക്കാട് സ്വദേശിയായ ആര്യ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനറായ അച്ഛന്‍ രാജീവ്‌, അമ്മ പുഷ്പജ, സഹോദരന്‍ അര്‍ജുന്‍ രാജ് എന്നിവരടങ്ങുന്നതാണ് ആര്യയുടെ കുടുംബം. സയന്‍സ് വിഷയങ്ങളോടാണ് ആര്യക്ക് താല്പര്യമെന്ന് അമ്മ പറയുന്നു. അസ്ട്രോ ബയോളജിസ്റ്റ് ആവണം എന്നതാണ് ആര്യയുടെ ആഗ്രഹം. തിരുവനന്തപുരം ഐസറില്‍ അഡ്മിഷനും നേടി തന്റെ ആഗ്രഹത്തിലേക്ക് പരിമിതികള്‍ മറന്നുകൊണ്ട് എത്തിച്ചേരാനുള്ള പ്രയത്നത്തിലാണ് ഈ മിടുക്കി.

Related Articles

Back to top button