IndiaLatest

ഒരിക്കൽ കൂടി എന്‍ഡിഎ സര്‍ക്കാര്‍: പ്രചരണത്തിനിറങ്ങി പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

പട്ന: ബിഹാറില്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ശാസറാമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബീഹാറിനെ ശിലായുഗത്തിലേക്ക് തള്ളിവിട്ടവരും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നവരുമാണ് കോണ്‍ഗ്രസ് എന്ന് മോദി വിമര്‍ശിച്ചു.

എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. എന്നാല്‍ പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ അത് തിരികെ കൊണ്ടുവരുമെന്ന് ഈ ആളുകള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തിയ ശേഷം ബീഹാറില്‍ നിന്ന് വോട്ട് ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നുണ്ടോ? ഇത് ബീഹാറിനെ അപമാനിക്കുന്നതല്ലേ? എന്നും മോദി ചോദിച്ചു.

Related Articles

Back to top button