KeralaLatest

പച്ചക്കറികള്‍ക്ക് ഇന്ന് അടിസ്ഥാനവില പ്രഖ്യാപിക്കും: സംസ്ഥാന സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഇന്ന് തറവില പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. പ്രതിസന്ധിയിലായ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വിശദീകരിച്ചു.16 ഇനം പച്ചക്കറികള്‍ക്കാണ് തറവില പ്രഖ്യാപിക്കുന്നത്.

ഉത്പാദനവിലയേക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാന്‍ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ് സംസ്ഥാനം തറവില നിശ്ചയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്. അതേസമയം, സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button