Thrissur

കേരള കലാമണ്ഡലത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

കേരള കലാമണ്ഡലത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നിരുന്ന നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ ഭദ്രദീപം കൊളുത്തി ഒക്ടോബർ 23ന് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. കൂത്തമ്പലത്തിൽ കേളി, ചാക്യാർകൂത്ത്, കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചുപ്പുടി എന്നിങ്ങനെ നിരവധി കലകൾ ഈ നാല് ദിവസം അരങ്ങേറി. വിജയദശമി ദിനത്തിൽ രാവിലെ ആറുമണി മുതൽ വൈകിട്ട് 9.30 വരെ സംഗീതാർച്ചന നടന്നു. തുടർന്ന് നടന്ന പൂജയെടുപ്പോടെ വിദ്യാരംഭം കുറിച്ച് നവരാത്രി മഹോത്സവത്തിന് സമാപനമായി. കർണ്ണാടകസംഗീത വിഭാഗം വകുപ്പധ്യക്ഷൻ വയലാ രാജേന്ദ്രൻ, അധ്യാപകരായ പയ്യന്നൂർ ജഗദീശൻ, തൃപ്പൂണിത്തുറ വേണു ശങ്കർ, ചമ്പക്കര വിജീഷ്കുമാർ, കാർത്തികേയൻ, ശരണ്യ തുടങ്ങിയവർ കൃതികൾ ആലപിച്ചു.

Related Articles

Back to top button