KeralaKozhikodeLatest

വടകരയില്‍ കുഴഞ്ഞുവീണു മരിച്ച യുവാവിന് കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കരിമ്പനപ്പാലം കയ്യിൽ വളപ്പിൽ ആരൂഡ് (22) ആണ് മരിച്ചത്. പനി, ദേഹാസ്വാസ്ഥ്യം എന്നിവയെ തുടർന്ന് തിങ്കളാഴ്ച രാത്രിയിലാണ് ആരൂഡിനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.ഉടൻ മരിക്കുകയുംചെയ്തു. തുടർന്ന് മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛൻ: പരേതനായ മോഹനൻ. അമ്മ: ലതിക

 

Related Articles

Back to top button