KeralaLatest

ഗ്രേസ് മാര്‍ക്ക്‌ നിഷേധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു

“Manju”

കൊച്ചി:  2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക്‌ നിഷേധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്‍സിസിയും സ്കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

2020-21 വിദ്യാഭ്യാസ വര്‍ഷം ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button