KeralaLatestThiruvananthapuram

മോഷ്ടാക്കൾ അമ്മുവിനെ തിരിച്ച് നൽകി; നാളുകള്‍ എണ്ണി അമ്മു അമ്മയാകുന്നതും കാത്ത്

“Manju”

വൈക്കം: അമ്മു അമ്മയാകുന്നതും കാത്തിരുന്ന ഏഴുവയസ്സുകാരി സുഹ്റക്കും സഹോദരങ്ങള്‍ക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു അമ്മുവിന്റെ തിരോധാനം.

വെച്ചൂര്‍ ഇടയാഴം വാര്യംവീട്ടില്‍ എം. ഷിജുവിന്റെ ഒന്നര വയസ്സുള്ള പൂച്ചയെ ഞായറാഴ്ച രാത്രി 8.30ഓടെ കാണാതാവുകയായിരുന്നു. നീണ്ട രോമങ്ങളുള്ള പേര്‍ഷ്യന്‍ ക്യാറ്റിനത്തില്‍പ്പെട്ട ഈ പെണ്‍പൂച്ചക്ക് 35,000 രൂപയായിരുന്നു വില. അമ്മു ആറ്​ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കാനുള്ള ഒരുക്കത്തിലായതിനാല്‍ ഷിജുവും ഭാര്യ സിമിയും മക്കളും വലിയ പരിചരണമാണ് നല്‍കിവന്നത്. ഞായറാഴ്ച രാത്രി സിമി അമ്മുവിനെ കൂടിന്​ പുറത്തിറക്കിവിട്ട ശേഷം തിരിച്ച്‌​ കൂട്ടില്‍ കയറ്റാന്‍ ചെന്നപ്പോഴാണ് കാണാനില്ലെന്നറിയുന്നത്.

ഇതോടെ കുടുംബം മുഴുവന്‍ അമ്മുവിനെ തേടിയിറങ്ങി. നാട്ടില്‍ പലയിടങ്ങളിലും വിവരം അന്വേഷിച്ചെങ്കിലും ഒരു വിവരവം കിട്ടിയില്ല. പിന്നെ വിവരം കാട്ടി പോസ്​റ്റര്‍ പതിപ്പിച്ചു. നവമാധ്യമങ്ങളിലും വിവരം നല്‍കി. തിങ്കളാഴ്ച വൈക്കം പൊലീസിലും പരാതി നല്‍കി. തീറ്റ നല്‍കുന്നതിലും പരിചരിക്കുന്നതിലും അലംഭാവമുണ്ടായാല്‍ അമ്മുവിന്​ ജീവഹാനിയുണ്ടാകുമെന്ന ആശങ്കയാണ് ഷിഝുവിനേയും കുടുംബത്തെയും തളര്‍ത്തിയത്.

അമ്മുവിനെ അപഹരിച്ചവര്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെ ഷിജുവിന്റെ വീടി​ന് രണ്ടു വീടുകള്‍ക്കപ്പുറം അമ്മുവിനെ തിരികെ കൊണ്ടുവിട്ടു. . ആളനക്കം കണ്ട് അയല്‍ വീട്ടുകാര്‍ ഇറങ്ങിനോക്കിയപ്പോഴാണ് അവശനിലയില്‍ അമ്മു കിടക്കുന്നത് കണ്ടത്. അവര്‍ അറിയിച്ചതനുസരിച്ച്‌​ അമ്മുവിനെ വീട്ടുകാര്‍ കൊണ്ടുപോയി പരിചരിച്ചു. ഒരുവര്‍ഷം മുമ്പാണ് ഒരുലക്ഷം രൂപ നല്‍കി മൂന്ന് പൂച്ചകളെ ഏറ്റുമാനൂരില്‍നിന്ന് വാങ്ങിയത്. നഷ്​ടപ്പെ​ട്ടെന്ന്​ കരുതിയിരുന്ന പൂച്ചയെ തിരിച്ചുകിട്ടയതി​ന്റെ ആഹ്ലാദത്തിലാണ് കുടുംബം.

സുഹ്റയുടെയും സഹോദരങ്ങളുടേയും വേദന കണ്ടതുകൊണ്ടാകണം മോഷ്ടിച്ച് കൊണ്ടുപോയവർ മനസ്സലിഞ്ഞ് അമ്മുവിനെ സുഹറയുടെ വീടിനു മുന്നിൽ തിരിച്ച് കൊണ്ടിട്ടത്. എന്തായാലും ഇപ്പോൾ അമ്മു തിരിച്ചുവന്ന വന്ന സന്തോഷത്തിലാണ് ഈ കൊച്ചുകൂട്ടുകാർ.

Related Articles

Back to top button