KannurKeralaLatestMalappuramThiruvananthapuramThrissur

കോവിഡ് – കേരളത്തില്‍ സമൂഹവ്യാപനമുണ്ട്; പ്രാദേശിക ലോക്ക്ഡൗണാണ് ഫലപ്രദമെന്ന് ഐഎംഎ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎസംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക., കേരളത്തില്‍ സമൂഹ വ്യാപനത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നു തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് സമൂഹവ്യാപനമുണ്ടെന്ന് ഉറപ്പിച്ച് പറയുവാനുള്ള കാരണങ്ങള്‍ ഐ.എം.. വ്യക്തമാക്കുന്നു. നമുക്ക് മുന്നിലെത്തുന്ന ആരും രോഗവാഹകരാകാം, സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക എന്നിവ മാത്രമാണ് നിലവിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നും ഐ.എം.. പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button