India

പാർട്ടി ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പോളിങ് ബൂത്തിൽ എത്തിയ മന്ത്രിക്കെതിരെ കേസ്

“Manju”

ശ്രീജ.എസ്

പട്‌ന: ബീഹാറില്‍. പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ പോളിങ് ബൂത്തിനുള്ളില്‍ കയറിയ ബി.ജെ.പി മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തരഞ്ഞെടുപ്പ് കമ്മീഷന്‍. മുതിര്‍ന്ന പാര്‍ട്ടി നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെയാണ് നടപടി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗയ ഡി.എമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ എന്‍.ഡി.എ സര്‍ക്കാരിലെ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം മറികടന്നുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്.

Related Articles

Back to top button