IndiaLatest

വാട്‌സാപ്പിനും ടെലഗ്രാമിനും പകരമായി സന്ദേശ് ആപ്

“Manju”

ശ്രീജ.എസ്

വാട്സാപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി.) സന്ദേശ് (Sandes)എന്ന പേരില്‍ പുതിയ നെസേജിങ് ആപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സാപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്കരിച്ചാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്.
സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവും. സന്ദേശ് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം മലയാളത്തില്‍ സന്ദേശം എന്നാണ്.

വാട്സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

Related Articles

Back to top button