InternationalLatest

ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക് ഭൂപടത്തിൽ നിന്നും നീക്കി സൗദി അറേബ്യ

“Manju”

ശ്രീജ.എസ്

ലണ്ടന്‍ : പാക് അധിനിവേശ കശ്മീര്‍, ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങള്‍ പാകിസ്ഥാന്റെ ഭൂപടത്തില്‍ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി പാക് അധിനിവേശ കശ്മീര്‍ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിര്‍സ അറിയിച്ചു.

ഇന്ത്യക്കുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്ന് അംജദ് ട്വിറ്ററില്‍ കുറിച്ചു. സൗദിയില്‍ നവംബര്‍ 21,22 ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി സൗദി ഇരുപത് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരുന്നു. ഈ നോട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ലോകഭൂപടത്തില്‍ പാകിസ്ഥാന്റെ ഭാഗമായി പാക് അധിനിവേശ കാശ്മീര്‍, ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ഈ നീക്കം പാകിസ്ഥാന് സൗദിയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടിയാണെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ആഗസ്റ്റിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പാകിസ്ഥാന്‍ അവതരിപ്പിച്ചത്

Related Articles

Back to top button