പത്തനംതിട്ട :എസ്.പി.സി. പ്രോജക്ടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ തലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ശ്രീകിരൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏപ്രിൽ 16 വെള്ളിയാഴ്ച, ജില്ലാ തലത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ക്രൈംബ്രാഞ്ച് ഡി. വൈ.എസ്.പി.യിൽ നിന്നും ശ്രീകിരൺ പുരസ്കാരം ഏറ്റുവാങ്ങി .റാന്നി എസ്.സി.എച്ച്.എസ്.എസ് ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ, ശാന്തിഗിരി ശാന്തിമഹിമ അസി. കോർഡിനേറ്റർ ആണ്. വലിയകാവ് കിഴക്കെ ചരുവിൽ അനിൽ കുമാർ.എൻ.ജെ. യുടെയും, സീമ.കെ. യുടെയും മകനാണ്.Read More
Pathanamthitta News
ഓടുന്ന വാഹനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ച് വീണത് വീടിനുള്ളിലേക്ക്; അഞ്ചു വയസ്സുകാരന്റെ
കോന്നി: ഓടുന്ന വാഹനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ച് വീണ് വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്നാണ് പാചകവാതക സിലിന്‍ഡര്‍ റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്തുള്ള വീട്ടിലേക്ക് തെറിച്ചുവീണത്. കോന്നി മരങ്ങാട് സോപാനത്തില്‍ ബിജുകുമാറിന്റെ മകന് രോഹിത്തിനാണ് ഈ ദുരനുഭവം. കോന്നി ഗവ.എല്‍.പി.എസിലെ പ്രീ-പ്രൈമറി വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച 12.30-നാണ് സംഭവം. വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്നു രോഹിത്. റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍നിന്ന് കാലിയായ സിലിന്‍ഡര്‍ തെറിച്ചുവീഴുകയായിരുന്നു. പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് […]Read More
അഞ്ചുവയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍
പത്തനംതിട്ട: അഞ്ചുവയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍. ഇന്നലെയാണ് പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് അഞ്ചു വയസുകാരി മരിചച്ചത്. തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകള്‍ സഞ്ജനയാണ് മരിച്ചത്. രണ്ടാനച്ഛന് അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതി ചാടിപ്പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ പൊലീസും കുമ്ബഴ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേര്‍ന്നാണ് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്. പ്രതി നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.തമിഴ്നാട് രാജപാളയം സ്വദേശികളായ കനകയും അലക്സും 4 […]Read More
കോന്നി: എന്‍.ഡി.എ. സ്ഥനാര്‍ത്ഥിയും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് സന്ദര്‍ശിച്ചു. ആശ്രമം ഇന്‍ചാര്‍ജായ സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വിയും, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണം നടത്തിയതിനുശേഷം ആത്മബന്ധുക്കളോടും അഭ്യുദയകാംക്ഷികളോടുമായി അദ്ദേഹം വോട്ടഭ്യര്‍ത്ഥന നടത്തി. പത്തനതിട്ട ബി.ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, ഒ.ബി.സി.യുവമോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അരുണ്‍ പ്രകാശ്, ബി.ജെ. പി. നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് പിളള , […]Read More
പത്തനംതിട്ട : ജില്ലാതല മലയാളം പ്രബന്ധ മത്സരങ്ങളിൽ വിജയം നേടി പത്തനംതിട്ട ഏരിയയിലെ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകൻ ശ്രീകിരൺ.എ. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ‘ശാസ്ത്രപഥം’ മത്സരത്തിൽ കോവിഡ് കാലത്തെക്കുറിച്ച് ശ്രീകിരൺ എഴുതിയ പ്രബന്ധത്തിന് ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിൽ മത്സരിക്കാൻ സെലക്ഷനും നേടി. ഇത് കൂടാതെ ശാസ്ത്രസംബന്ധ വിഷയങ്ങളിൽ നടത്തിയ ‘ശാസ്ത്രരംഗം’ പ്രബന്ധ മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ഈ മിടുക്കൻ കരസ്ഥമാക്കിയിരുന്നു. റാന്നി എസ്.സി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. […]Read More
പത്തനംതിട്ട: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65), ഭാര്യ സാറാമ്മ(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വഴക്കിനെത്തുടര്‍ന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ മരിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ മൂന്നോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.Read More
പത്തനംതിട്ട: കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പില്‍ അജയന്, ശുഭ ദമ്ബതികളുടെ മകന് ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ ചെന്നു നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റില്‍ വീണ വിവരം അറിഞ്ഞത്. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും കിണറ്റില്‍ ഇറങ്ങാന്‍ ആരും തയാറായില്ല. ബഹളം കേട്ട് റോഡിലൂടെ പോയ ഐക്കരേത്ത് മുരുപ്പ് മലയുടെ ചരുവില്‍ പി.ശശി കിണറ്റിലേക്ക് ഇറങ്ങാന്‍ […]Read More
അടൂര്‍: കാറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒരു വാഹനവും നിര്‍ത്തിയില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന റാന്നി കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ വിനോദാണ് ബസ് നിര്‍ത്തി അപകടത്തില്‍പ്പെട്ട കൊട്ടാരക്കര തൃക്കണ്ണമംഗലം ഗോകുലത്തില്‍ വിനായക് (24), ബന്ധു കൊല്ലം മൂന്നാംകുറ്റിയില്‍ ഗോള്‍ഡന്‍ അപ്പാര്‍ട്ട്മെന്റില്‍ ലൈജു (39) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഇന്നലെ […]Read More
പത്തനംതിട്ട : കോന്നി ശാന്തിപുഷ്പത്തിൽ രാജേന്ദ്രൻ വിയുടെ (കേശസുന്ദരം ബ്യൂട്ടിപാർലർ) ഭാര്യ ഗൗരി എസ് (43) ദിവംഗതയായി. ഏറെ നാളായി അസുഖബാധിതയായിരുന്നു. മകൻ: ശാന്തനൻ ആർ. സംസ്കാരം നാളെ മാർച്ച് 3 ബുധനാഴ്ച്ച വീട്ട് വളപ്പിൽ നടക്കുംRead More











