Thiruvananthapuram

സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടത്: കെ.സുരേന്ദ്രൻ

“Manju”

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഗൗരവതരമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബനീഷ് കൊടിയേരിക്കെതിരായ കേസ്. ശതകോടികളുടെ ഇടപാടുകൾ, ഹവാല,മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നിൽ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്. നാല് ദിവസത്തെ പ്ലീനം നടത്തിയവർ രാഷ്ട്രീയ ധാർമ്മികത മറന്നു പോയിരിക്കുന്നു. കൊടിയേരി ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണം. എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും സ്വർണ്ണക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും ഉപയോഗിക്കപ്പെട്ടിരിക്കുന്നു. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് പിടിച്ചത് എന്ത് രാഷ്ട്രീയ ഗൂഡാലോചനയാണ്? ബാംഗ്ലൂരിൽ ബിനീഷ് കൊടിയേരിയുടെ സുഹൃത്തായ മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിലായത് എന്ത് ഗൂഢാലോചനയാണ്. കോൺഗ്രസായിരുന്നു കേന്ദ്രം ഭരിച്ചതെങ്കിൽ ഈ കേസ് എവിടെയുമെത്തില്ലായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button